പത്തനംതിട്ട: ആധുനിക സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഇനിയുള്ള കാലഘട്ടത്തില്‍ പിടിച്ചുനില്ക്കാന് സാധിക്കുകയുള്ളൂവെന്ന് എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസ്. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളജിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ മെറിറ്റ് ഡേ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജ് ചെയര്മാന് ഡോ. ഏബ്രഹാം കലമണ്ണില്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജോസഫ് ഏബ്രഹാം കലമണ്ണില്‍, വൈസ് ചെയര്മാന് സാമുവല്‍ ഏബ്രഹാം കലമണ്ണില്‍, ഡയറക്ടര്‍ കെ.കെ. ജോസ്, പ്രിന്‍സിപ്പൽ ഡോ. മെല്വിന് ജോസ്, വൈസ് പ്രിന്‍സിപ്പൽ ഡോ. തോമസ് ജോര്‍ജ്, ബബിത എല്‍സ ഉമ്മന്‍, ഡോ. അനില്‍ തോമസ്, ആതിര ശിവാനന്ദന്, ഡോ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.